Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jesswin Mathew

Kannur

അ​ഭി​മാ​ന​മാ​യി ജെ​സ്‌​വി​ൻ മാ​ത്യു

തൊ​ണ്ടി​യി​ൽ: ഇ​ന്ത്യ​ൻ അ​ണ്ട​ർ-17 വോ​ളി​ബോ​ൾ ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട് മ​ല​യോ​ര​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി പേ​രാ​വൂ​ർ കൊ​ട്ടം​ചു​ര​ത്തെ ജെ​സ്‌​വി​ൻ മാ​ത്യു.ക്യാ​ന്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക മ​ല​യാ​ളി​യാ​ണ്. മ​രു​തും​മൂ​ട്ടി​ൽ ജ​യ​ൻ- ജി​ഷ ദ​ന്പ​തി​ക​ളു​ടെ ര​ണ്ട് മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​യ ജെ​സ്‌​വി​ൻ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​ധ്യാ​പി​ക സി​സ്റ്റ​ർ ജീ​ന​യാ​ണ് ജെ​സ്‌​വി​നി​ലെ വോ​ളി​ബോ​ൾ പ്ര​തി​ഭ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് തൊ​ണ്ടി​യി​ലെ ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യി​ൽ ചേ​ർന്നു. അ​ക്കാ​ഡ​മി​യി​ലെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍റെ കീ​ഴി​ലാ​ണ് ജെ​സ്‌​വി​ൻ ക​ഴി​വു​ക​ൾ മി​നു​ക്കി​യെ​ടു​ത്ത​ത്. ബി​നു ജോ​ർ​ജ്, ബെ​ന്നി എ​ന്നി​വ​ർ സ​ഹ​പ​രി​ശീ​ല​ക​രാ​യും പി​ന്തു​ണ ന​ൽ​കി.

ക​ഠി​നാ​ധ്വാ​ന​വും പ​രി​ശീ​ല​ക​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​വും ജെ​സ്‌​വി​നെ സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ മി​ക​ച്ച താ​ര​മാ​യി വ​ള​ർ​ത്തി. 2024ൽ ​അ​ണ്ട​ർ-14 വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. 2025 ലും 2026-​ലും വി​വി​ധ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി.

സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ജെ​സ്‌​വി​ന് പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും നാ​ട്ടു​കാ​രും കാ​യി​ക​പ്രേ​മി​ക​ളും ചേ​ർ​ന്നാ​ണ് പ​ല​പ്പോ​ഴും ഒ​രു​ക്കി​യ​ത്. പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ജാ​ക്സ​ന്‍റെ​യും മു​ഖ്യാ​ധ്യാ​പ​ക​ന്‍റെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും പ്രോ​ത്സാ​ഹ​ന​വും കാ​യി​ക പ്ര​തി​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പി​ന്നി​ലു​ണ്ട്. ഇ​ന്ത്യ​ൻ ജേ​ഴ്സി​യ​ണി​ഞ്ഞ് രാ​ജ്യ​ത്തി​നു​വേ​ണ്ടി ക​ളി​ക്കു​ക​യെ​ന്ന​താ​ണ് ജെ​സ്‌​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ​മോ​ഹം. ഇ​ള​യ സ​ഹോ​ദ​ര​ൻ ജോ​വി​ൻ ജോ​ർ​ജ് അ​ണ്ട​ർ-14 വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up